
ക്രിസ്തുവിൽ പ്രിയരേ, ലോകത്തിൽ ആകെ 77 മില്യൻ വിശ്വാസികൾ ഉള്ള ആദ്യ പ്രൊട്ടസ്റ്റന്റ് സഭയായ ലൂഥറൻ സഭയിലെ അംഗങ്ങൾ ആയിരിക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. അതിനു നമ്മെ പ്രാപ്തരാക്കിയ ദൈവത്തിനു നന്ദി പറയാം. നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്ന വേദപുസ്തകസത്വം വാനോളം മുഴങ്ങികേൾക്കട്ടെ. 1517 ഒക്ടോബർ 31 ചരിത്രത്തിലെ അവിസ്മരണീയ ദിനം. ക്രൈസ്തവസഭയിൽ കടന്നു കൂടിയ അന്ധവിശ്വാസങ്ങളിൽ നിന്നും വേദപുസ്തകവിരുദ്ധ ഉപദേശങ്ങളിൽ നിന്നും സഭാ നാഥനായ യേശുക്രിസ്തു ഡോ. മാർട്ടിൻ ലൂഥറിയൂടെ സഭയെ നമീകരണത്തിലേക്ക് നയിച്ചു. രക്ഷ കൃപയാൽ മാത്രം, വിശ്വാസത്താൽ മാത്രം, വചനത്താൽ മാത്രം , ക്രിസ്തുവിനാൽ മാത്രം എന്ന വേദ പുസ്തക സത്യങ്ങളിലേക്ക് ക്രിസ്തു ക്രൈസ്തവസഭയെ മടക്കി വരുത്തി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നമ്മുടെ ലൂഥറൻ സഭാ ചരിത്രം. കേരളത്തിലെ ലൂഥറൻ സഭയുടെ സാന്നിധ്യം വിളിച്ചറിയിച്ചുകൊണ്ട് ഐ ഈ എൽ സി തിരുവനന്തപുരം സിനഡ് ലൂഥറൻ മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നു. 2023 ഡിസംബർ 9 ന് നടക്കുന്ന ലൂഥറൻ സഭയുടെ ഈ അഭിമാന സംരംഭത്തിൽ വിവിധ സഭകളുടെ മേലധ്യക്ഷന്മാരും സാമൂഹ്യ സാംസ്കാരിക പൊതുരംഗങ്ങളിലുള്ള പ്രമുഖരും പങ്കെടുക്കുന്നു. ഈ ചരിത്ര സംഭവത്തിൽ പങ്കാളികളാകുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു. Rev. M Mohanan Synod President A PramodKumar Synod Secretary




