top of page

ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം 

         IELC-തിരുവനന്തപുരം സിനഡ് ലൂഥറൻ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  സഭകളിലെ  യുവജന ഫെല്ലോഷിപ്പ് ഭാരവാഹികൾക്കായ്  ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം പനവിള,സിറ്റി ലൂഥറൻ സഭയിൽ വച്ച് നടത്തപ്പെട്ടു. സിനഡ് യൂത്ത് പ്രമോട്ടർ റവ:അഭിജിത്ത് മാർട്ടിൻ അച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനഡ് വൈസ് പ്രസിഡൻറ് റവ:മോഹൻരാജ് അച്ചൻ ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

Human Resource Development Centre Director, Mr. NOBLE MILLER ട്രെയിനിങ് സെക്ഷൻ കൈകാര്യം ചെയ്തു. സിനഡ് സെക്രട്ടറി ശ്രീ. പ്രമോദ് കുമാർ സാർ ആശംസകൾ നേർന്നു.

60 ഓളം യുവതി യുവാക്കൾ പങ്കെടുത്ത ട്രെയിനിങ് പ്രോഗ്രാം തിരുവനന്തപുരം സർക്കിൾ പ്രസിഡൻറ് റവ:വിനീഷ് രാജ് അച്ചൻ പ്രാർത്ഥിച്ച് അവസാനിപ്പിച്ചു.

bottom of page